നേപ്പാൾ പ്രളയം:10 ദിവസത്തിനുശേഷം 2 പേർക്കുകൂടി പുതുജീവൻ; വിവിധ തുരങ്കങ്ങളിൽ അകപ്പെട്ടത് 500-ലേറെ പേർ

Spread the love

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിനുശേഷം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. തൃശ്ശൂലി പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ലൂഹായ്താവോ എന്ന ചൈനീസ് തൊഴിലാളിയെയാണ് ദുഷ്കരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 26-നുണ്ടായ പ്രളയത്തിന് ശേഷം ഈ പ്രദേശത്തുനിന്ന് ജീവനോടെ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാൾ.

 

നേപ്പാൾ സൈന്യവും ദക്ഷിണ കൊറിയയിൽനിന്നുള്ള ദുരന്തനിവാരണ വിദഗ്ദ്ധരും സംയുക്തമായാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ക്ഷീണിതനായിരുന്നെങ്കിലും ലൂഹായ്താവോ പൂർണ ബോധാവസ്ഥയിലായിരുന്നു. ഇയാളെ രണ്ട് സൈനികർ ചേർന്ന് പുറത്തേക്കെത്തിക്കുന്ന ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. പുറത്തെത്തിച്ച ഉടൻതന്നെ ഇയാളെ സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ വിദഗ്ദ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

 

നുവാകോട്ട് നഗരത്തിൽ തകർന്നുവീണ വീടിനുള്ളിൽനിന്ന് ചന്ദിക ശ്രേഷ്ഠ എന്ന 64-കാരിയെയും രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ഇവരെയും വിദഗ്ദ്ധചികിത്സയ്ക്കായി തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്ററിൽ മാറ്റിയിട്ടുണ്ട്.

 

അതേസമയം, രാജ്യത്തെ 12 ജലവൈദ്യുത പദ്ധതികളിലായി ജോലിചെയ്തിരുന്ന 900-ഓളം തൊഴിലാളികളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ 500-ഓളം പേർ വിവിധ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധസംഘങ്ങൾ രക്ഷാപ്രവർത്തകർക്കൊപ്പം ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്.

 

ഇതിനിടയിൽ, തിരിച്ചറിയപ്പെടാത്ത 1,030 മൃതദേഹങ്ങൾ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച ശേഷം അടക്കംചെയ്തതായി നേപ്പാൾ പോലീസ് വ്യക്തമാക്കി.

 

നിലവിൽ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുമെന്നും എല്ലാ സഹായവും ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകിയിട്ടുണ്ട്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *