5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ, പ്രതി അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം

Spread the love

ബെംഗളൂരു: കർണാടകയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരായ സ്ത്രീകൾ സാഹിൽ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാഹിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വിശദ വിവരങ്ങൾ

അഞ്ച് വയസുകാരിയെ സാഹിൽ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് മരത്തിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തുംകുരു വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച സാഹിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ച് വയസുകാരിക്ക് തുംകുരു ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ തുംകുരു വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *