‘ഓള്‍ഡ് മങ്ക്’… റം അല്ല! ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു

Spread the love

മുംബൈ: ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിനെ ഇപ്പോഴത്തെ രൂപത്തില്‍ റം എന്ന പേരില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നു ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയില്‍. ന്യൂട്രല്‍ സ്പിരിറ്റും റം ഫ്‌ളേവറിങും ചേര്‍ത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും ഇതിനെ റം ഫ്‌ളേവേഡ് സ്പിരിറ്റ് എന്നു വിശേഷിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഓള്‍ഡ് മങ്ക് നിര്‍മാതാക്കാളായ മോഹന്‍ റോക്കി സ്പ്രിങ്‌വാട്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.

 

ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വിഘുഗെ, ജസ്റ്റിസ് ഗൗതം എ അന്‍ഖഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിനു മുന്നിലാണ് കേസെത്തിയത്. ഓള്‍ഡ് മങ്ക് ബോട്ടിലുകളില്‍ ഉപയോഗിച്ചിരുന്ന സെവന്‍ ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ് എന്ന വാചകത്തിനെതിരെ എഫ്എസ്എസ്എഐ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

 

ബ്ലെന്‍ഡിലെ പാകമായ റം സ്പിരിറ്റ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നും ഇത് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സാധാരണ ഉപഭോക്താവിനു ബോട്ടില്‍ മുഴുവന്‍ ഏഴ് വര്‍ഷം പഴക്കമുള്ളതാണെന്ന ധാരണ നല്‍കുമെന്നും ഹൈക്കോടതി ബഞ്ചും നിരീക്ഷിച്ചു.

 

മദ്യത്തില്‍ ചേര്‍ക്കുന്ന ഫ്‌ളേവറുക്കുറിച്ചുള്ള വിവരം ലേബലില്‍ ചെറിയ അക്ഷരത്തിലാണുള്ളത്. ഇതു കണ്ടെത്താനും വായിക്കാനും പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്നു സെവന്‍ ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ് എന്ന വാചകം ഒഴിവാക്കാമെന്നും ഫ്‌ളേവറിങ് സംബന്ധിച്ച വിവരം വലിയ അക്ഷരത്തില്‍ രേഖപ്പെടുത്താമെന്നും നിര്‍മാണക്കമ്പനി കോടതിയെ അറിയിച്ചു.

 

അതേസമയം മഹാരാഷ്ട്രയില്‍ വില്‍പ്പന വിലക്കിയ എഫ്എസ്എസ്എഐ ഉത്തരവിനെതിരെ നിര്‍മാണ കമ്പനിക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ കോടതി തയ്യാറായില്ല. കേസില്‍ കോടതി ഈ മാസം 11നു അടുത്ത വാദം കേള്‍ക്കും.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *