വിവാഹച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽത്തല്ലി; വഴിയാത്രക്കാർക്കും മർദനം

Spread the love

കൊല്ലം ∙ മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായർ രാത്രിയാണ് അക്രമം നടന്നത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവച്ചാണ് ചടങ്ങ് നടന്നത്. കായലിന് അരികിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ തർക്കമുണ്ടാകുകയും ഇവർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയുമായിരുന്നു.

 

താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്തും കായലിലുമാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ചിലർ കായലിൽ ഇറങ്ങി ഏറ്റുമുട്ടുകയും ചെയ്തു. വഴിയാത്രക്കാരും നാട്ടുകാരും തർക്കം പരിഹരിക്കാൻ രംഗത്തെത്തിയെങ്കിലും ഇവരിൽ ചിലർക്കും മർദനമേറ്റു. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കൾ പിന്മാറിയത്.

 

അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

  • Related Posts

    വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

    Spread the love

    Spread the loveകോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.   അഞ്ചുവർഷംമുൻപാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ…

    രാജ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം; ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഒറ്റപ്പാലം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് (27) പിടിയിലായത്.   തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *