കൊല്ലം: ചടയമംഗലം കുരിയോട് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു. ശരീരമാസകലം ഗുരുതര പരിക്കുകളേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കർശന നിർദേശം നൽകിയതായി.





