എംഡിഎംഎയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ; എത്തിയത് പിണങ്ങിപ്പോയ ഭാര്യയെ പിന്തുടർന്ന്

Spread the love

കൊല്ലം∙ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് പിടിയിലായത്. ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇവർ. മരണവീട്ടിൽവച്ച് സനിൽ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാര്യയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.

 

ഇതോടെ ആശുപത്രിയിൽ കാണിക്കാൻ ഭാര്യ പുറത്തിറങ്ങിയതോടെ സനിൽ കുമാറും പിന്നാലെയിറങ്ങി. സനിൽ പിന്തുടരുന്നുവെന്ന് മനസ്സിലായതോടെ ഭാര്യ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. ഇതിനു പിന്നാലെ ഇയാളും പൊലീസ് സ്റ്റേഷനിലേക്ക് കയറി. ഭർത്താവ് മർദിച്ച വിവരം സനിൽ കുമാറിന്റെ ഭാര്യ പൊലീസുകാരെ അറിയിച്ചു. സനിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസുകാർ ദേഹപരിശോധന നടത്തിയപ്പോഴാണ് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സനിൽ കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *