വീട്ടിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

Spread the love

കണ്ണൂർ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്. തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.

 

അമ്മൂമ്മയുടെ വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന അശ്വിൻ വീട് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പൂജാമുറിയിലെ നിലവിളക്ക് വെയ്ക്കാൻ നിർമ്മിച്ച തട്ടിന് മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനുപുറമെ കഞ്ചാവ് ചില്ലറയായി വിൽപ്പന നടത്തി ലഭിച്ചതെന്ന് കരുതുന്ന 25,800 രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അശ്വിൻ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *