ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ, പുറത്തെടുത്തത് 3 മാസങ്ങൾക്ക് ശേഷം; സംഭവം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ

Spread the love

ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ഡോക്ടർമാർ ശരീരത്തിനുള്ളിൽ‌ ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം. ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സ നടത്താനെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം വയർ പുറത്തെടുത്തില്ല. ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 സെൻറീമീറ്റർ നീളമുള്ളതാണ് ഗൈഡ് വയറാണ് മറന്നത്. കാലിലിട്ട ഉപകരണം വാരിയെല്ലിനടുത്തു വരെയെത്തി. ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് ഷൈജു.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *