മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

Spread the love

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്താണ് വീണത്. കുട്ടിക്ക് പൊള്ളലേറ്റു. പ്രതിയെ അരീക്കോട് പൊലീസ് പിടികൂടി.

 

ഇക്കഴിഞ്ഞ ഞായറാഴ്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ മഞ്ജു, ഭാര്യയുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന തിളിച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. വെള്ളം ഒഴിക്കുന്നതുകണ്ട ഭാര്യ പെട്ടെന്ന് വെട്ടിമാറി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന മകളുടെ ദേഹത്താണ് വെള്ളം വീണത്. കുട്ടിക്ക് പൊള്ളലേറ്റു.

 

ഇതിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സമീപവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *