പാസ്പോർട്ടുമായി യാത്രക്കാരി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി

Spread the love

മട്ടന്നൂർ: പാസ്പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശമായതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ദുരനുഭവമുണ്ടായത്. സംഭവം വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കാത്തതാണ് യാത്ര മുടങ്ങാൻ ഇടയാക്കിയതെന്ന് ഇദ്ദേഹം ആരോപിച്ചു.

 

ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രവീൺ ബോർഡിങ് പാസ് എടുത്തശേഷം സാധനങ്ങൾ സ്കാനിങ്ങിന് നൽകുമ്പോൾ പാസ്പോർട്ടും വെച്ചിരുന്നു. സ്കാനിങ്ങിനുശേഷം വന്ന ബാഗിനൊപ്പം പാസ്പോർട്ട് കാണാത്തതിനെത്തുടർന്ന് പരാതിപ്പെട്ടു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ചതിൽ സൗദിയിലേക്ക് പോകുന്ന സ്ത്രീ അബദ്ധവശാൽ അവരുടെ പാസ്പോർട്ടിനൊപ്പം പ്രവീണിന്റെ പാസ്പോർട്ട് കൂടി എടുത്തെന്ന്‌ വ്യക്തമായി. യാത്രക്കാരി വിമാനത്തിലെ എയർ ഹോസ്റ്റസിനെ പാസ്പോർട്ട് ഏൽപിക്കാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല. സൗദിയിൽ എത്തിയശേഷം ഈ യാത്രക്കാരി ഇന്ത്യൻ എംബസി ഓഫീസിൽ പാസ്പോർട്ട് ഏൽപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പാസ്പോർട്ട് പ്രവീണിന് തിരികെ ലഭിച്ചു.

 

താൻ പരാതിപ്പെട്ട സമയത്ത് സി.സി.ടി.വി. പരിശോധിക്കാൻ അധികൃതർ തയ്യാറായിരുന്നുവെങ്കിൽ പാസ്പോർട്ട് ലഭിക്കുമായിരുന്നുവെന്നും യാത്ര മുടങ്ങുമായിരുന്നില്ലെന്നും പ്രവീൺ പറഞ്ഞു. എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *