തുടർച്ചയായി മൗത്ത് വാഷ് ഉപയോഗിക്കുന്ന ശീലമുണ്ടോ? എങ്കിൽ ‘പണി’ പിന്നാലെയുണ്ട്

Spread the love

വായ്നാറ്റം മാറാൻ മൗത്ത് വാഷ് ഉപയോഗിക്കുന്ന ശീലമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നത് വളരെ പെട്ടെന്ന് വായ്നാറ്റം അകറ്റാൻ സഹായിക്കുമെങ്കിലും ദീർഘകാലടിസ്ഥാനത്തിൽ ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

മാത്രമല്ല, ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും. പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്.

 

എന്താണ് ഓറല്‍ മൈക്രോബയോം

വായിലുള്ള ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഓറൽ മൈക്രോബയോമിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കും.

 

വായ്നാറ്റം അകറ്റാന്‍ മൂന്ന് ഘട്ടങ്ങള്‍

ഓറൽ പ്രോബയോട്ടിക്‌സ്

 

മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

വെള്ളം ധാരാളം കുടിക്കാം

 

വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനീര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായ്നാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം.

 

കുടലിന്‍റെ ആരോഗ്യം

 

ഓറൽ മൈക്രോബയോം എല്ലായ്പ്പോഴും കുടൽ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോഗ്യ പ്രശ്നങ്ങൾ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും.

  • Related Posts

    എട്ടാം നാള്‍ 1000 കോടിയിലെത്തി ‘രാമായണ’; ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് എത്ര?

    Spread the love

    Spread the loveബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ച് നിതേഷ് തിവാരിയുടെ രാമായണ. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരിയൊരുക്കിയ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 1000…

    ‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ

    Spread the love

    Spread the loveവാഹന കമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല നടൻ മോഹൻലാൽ. ഇപ്പോഴിതാ ജാപ്പനീസ് ആഡംബര വാഹന നിർമാതാക്കളായ ലെക്സസിന്റെ മുൻ നിര മോഡൽ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. തന്റെ പുതിയ ലെക്സസ് എൽഎം 350എച്ച് എംപിവിയിൽ യാത്ര ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *