300 എണ്ണം മാത്രം, ആസ്റ്റന്‍ മാര്‍ട്ടിന്റെ സൂപ്പര്‍ ബൈക്ക് നിരത്തിലേക്ക്; അറിയാം ഫീച്ചറുകള്‍

Spread the love

ന്യൂഡല്‍ഹി: റേസിങ് ട്രാക്കില്‍ നിന്ന് സാധാരണ നിരത്ത് ലക്ഷ്യമിട്ട് ആസ്റ്റന്‍ മാര്‍ട്ടിന്റെ ബൈക്ക്. ബ്രോ സുപ്പീരിയറുമായി സഹകരിച്ചാണ് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നത്. എഎംബി 002 റോഡ്‌സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്.

 

ആദ്യ ഡെലിവറികള്‍ അടുത്ത വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കാനാണ് പദ്ധതി. ലോകമാകെ 300 എണ്ണമാണ് ലഭ്യമാക്കുക. മുന്‍പത്തെ എഎംബി 001,എഎംബി 001 പ്രോ എന്നിവ ട്രാക്കില്‍ മാത്രം ഉപയോഗിക്കുന്ന റേസിങ് മോഡലുകളാണ്. ഇതിന്റെ മെക്കാനിക്കല്‍ പാക്കേജ്, റൈഡിങ് പൊസിഷന്‍, ഷാസി എന്നിവയെല്ലാം റോഡ് ഉപയോഗത്തിന് മാത്രമായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്.

 

പുതിയ 1,083 സിസി ലിക്വിഡ് കൂള്‍ഡ് 88 ഡിഗ്രി വി ട്വിന്‍ എന്‍ജിന്‍ 130 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ബൈക്കിന്റെ ഭാരം വെറും 190 കിലോഗ്രാം മാത്രമാണ്. സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം ബ്രോ സൂപ്പീരിയറിന്റെ ഫിയോര്‍- ടൈപ്പ് ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷനാണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ മുന്നോട്ടു ആഞ്ഞുപോകുന്നത് കുറയ്ക്കുന്നു എന്നതാണ് സസ്‌പെന്‍ഷന്‍ ഡിസൈനിന്റെ പ്രധാന നേട്ടം.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *