‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

Spread the love

റാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി ചാച്ചു’ (മഹി മാമൻ) എന്നാണ്. മുൻ ഇന്ത്യൻ നായകൻ ധോണിയുമായുള്ള ഹൃദ്യമായ ബന്ധത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനുഷ്ക മനസ്സ് തുറന്നു.

 

ഇൻസ്റ്റഗ്രാമിൽ 3.7 കോടിയിലധികം ഫോളോവേഴ്‌സുള്ള അനുഷ്കയും ധോണിയും ഒട്ടേറെ പരസ്യചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇതിലൂടെ ഇരുവരും തമ്മിൽ വളരെ അടുത്തൊരു ബന്ധം വളരുകയായിരുന്നു. ഇരുവരുടെയും സ്വദേശം റാഞ്ചിയായതിനാൽ ആ സൗഹൃദം കൂടുതൽ ദൃഢമായതെങ്ങനെയെന്നും അനുഷ്ക വെളിപ്പെടുത്തി.

 

‘മഹേന്ദ്ര സിങ് ധോണിയെ ഞാൻ ആദ്യമായി കാണുന്നത് ഏകദേശം 10 വർഷം മുൻപാണ്. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. ഞാൻ അദ്ദേഹത്തെ മഹി ചാച്ചു എന്നാണ് വിളിക്കുന്നത്. മേക്കപ്പ് റൂമിലേക്ക് കയറിയ ഉടൻ ഞാൻ ആദ്യം പറഞ്ഞത്, ‘അങ്ങ് റാഞ്ചിയിൽ നിന്നല്ലേ? ഞാനും റാഞ്ചിയിൽ നിന്നാണ്!’ എന്നായിരുന്നു.’’ അഭിമുഖത്തിൽ അനുഷ്ക സെൻ പറഞ്ഞു. ‘‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ‘ശരിക്കും?’’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ ആദ്യത്തെ സംഭാഷണം അതായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ അടുപ്പത്തിലായത്.’’– അനുഷ്ക കൂട്ടിച്ചേർത്തു.

 

നാലപ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുള്ള 24 വയസ്സുകാരിയായ അനുഷ്ക, ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സംസാരിച്ചു. ‘‘അന്നുമുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു നടനും മറ്റൊരു നടിയും തമ്മിലുള്ളതോ സഹപ്രവർത്തകർ തമ്മിലുള്ളതോ ആയിരുന്നില്ല. അത് മഹി ചാച്ചുവും ചിക്കിയും തമ്മിലുള്ള ബന്ധമായിരുന്നു.അദ്ദേഹം എപ്പോഴും സെറ്റിലേക്ക് വരുമ്പോൾ ‘ചിക്കീ!’ എന്ന് വിളിക്കും. അപ്പോൾ ഞാൻ ‘ചാച്ചൂ!’ എന്ന് തിരിച്ച് വിളിക്കും. ഞങ്ങൾ ഏഴ് വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചു. ഇതിനിടെ 21 പരസ്യചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു.’’– അനുഷ്ക പറഞ്ഞു.

 

ഐപിഎലിൽ ‘തല’ ഉണ്ടാകുമോ?

 

2027 ഐപിഎൽ സീസണിനുള്ള ലേലം അടുത്തെങ്കിലും എം.എസ്. ധോണിയുടെ ഐപിഎൽ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 45 വയസ്സുകാരനായ ധോണിക്ക് പരുക്കുകൾ കാരണം ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി (സിഎസ്‌കെ) ഒരു മത്സരത്തിൽ പോലും കളിക്കാനായിരുന്നില്ല. എന്നാൽ, ഐപിഎലിൽനിന്നു വിരമിക്കുകയാണോ അതോ അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യത്തിൽ ധോണി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

 

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, അടുത്ത സീസണിൽ കളിക്കാൻ തന്നെ ഫിറ്റാക്കാനുള്ള സമ്മർദം ഇപ്പോൾ തന്റെ ഡോക്ടർമാർക്കാണെന്ന് തമാശരൂപേണ ധോണി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡിസംബർ വരെ സമയമുണ്ടെന്നും അദ്ദേഹം സൂചന നൽകി. ഐപിഎൽ 2027ലേക്കുള്ള താരലേലം ഡിസംബർ 16നാണ് നടക്കുന്നത്. അതിനുമുമ്പ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

  • Related Posts

    ബിസിനസിൽ വിജയം കൊയ്ത് 21കാരി; കഫേ നടത്തി 50 ദിവസത്തിനിടെ സമ്പാദിച്ചത് പതിനഞ്ച് ലക്ഷം

    Spread the love

    Spread the loveകോളജ് പഠനത്തോടൊപ്പം ഒരു ചായക്കടയെങ്കിലും തുടങ്ങി പണക്കാരാകുന്നത് സ്വപ്നം കണ്ട ഒരു കാലം നമുക്കെല്ലാം ഉണ്ടായിരിക്കും. വെറുതെ തുടങ്ങിയാൽ പോരാ നഷ്ടമില്ലാതെ തുടരുകയെന്നതും ഇന്നത്തെ ബിസിനസ് മേഖലയിൽ ബാലികേറാ മല തന്നെയാണ്. എന്നാൽ, ഈ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ…

    ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

    Spread the love

    Spread the love54-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങി നടൻ വിജയ് സേതുപതി. എമ്മി പുരസ്കാര വേദിയിൽ അവതാരകരിലൊരാളായാണ് വിജയ് സേതുപതി എത്തുന്നത്. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *