ഭർത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു: കുഞ്ഞിന്റെ നില ഗുരുതരം

Spread the love

ഫിറോസാബാദ്∙ ഉത്തർ പ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിനു പിന്നാലെ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്. മോഷണക്കേസിൽ പ്രതിയായ, അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിനുശേഷം പൊലീസ് ഗൗരവിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.

 

അഞ്ജലിയുടെ ആരോഗ്യനില മോശമായതോടെ അവരെ ഷിക്കോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും തുടർന്ന് നില ഗുരുതരമായിരുന്നു. ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ജലിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ നവജാതശിശുവിന്റെ നിലയും ഗുരുതരമാണ്.

 

അഞ്ജലിയുടെ മരണത്തിനു പിന്നാലെ, സമാജ് വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമൻ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം ആരംഭിച്ചതോടെയാണ് സംഭവം വൻ വിവാദമായത്. പൊലീസിനെതിരെ കൊലപാതകക്കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എസ്ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.

  • Related Posts

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    ‘അവൾ എന്നെ ചതിച്ചു, മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു’; കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം

    Spread the love

    Spread the loveഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത്…

    Leave a Reply

    Your email address will not be published. Required fields are marked *