ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

Spread the love

ഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം; പ്രത്യേകിച്ച് ബാത്ത്റൂമിൽ വെച്ച്. അതെ, മലവിസർജന സമയത്ത് അമിതമായി സമ്മർദം ചെലുത്തുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും, ഈ ശീലം തീർച്ചയായും ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

ബാത്ത്റൂമിൽ വെച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ

 

മാനസിക സമ്മർദം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം എന്നിവ മാത്രമല്ല ഹൃദയാഘാതത്തിന് കാരണമാകുന്നത്. മലവിസർജന സമയത്ത് അമിതമായി ആയാസപ്പെടുന്നതും ഒരു പ്രധാന കാരണമാണ്.

 

“മലബന്ധം കാരണം നിരവധി ആളുകൾ മലവിസർജന സമയത്ത് അമിതമായി സമ്മർദം ചെലുത്താറുണ്ട്. ഇത് നെഞ്ചിനും വയറിനും ഉള്ളിലെ സമ്മർദം വർധിപ്പിക്കുമെന്ന് മനസിലാക്കുക. പെട്ടെന്നുണ്ടാകുന്ന ഈ ആയാസം രക്തസമ്മർദത്തെയും ഹൃദയമിടിപ്പിനെയും താൽക്കാലികമായി ബാധിക്കുകയും ഹൃദയത്തിന് കൂടുതൽ സമ്മർദം നൽകുകയും ചെയ്യും,” മുംബൈയിലെ പ്രമുഖ കാർഡിയാക് സർജനായ ഡോ. ബിപിൻചന്ദ്ര ഭാംറെ വ്യക്തമാക്കുന്നു.

 

ഹൃദ്രോഗം, അനിയന്ത്രിതമായ രക്തസമ്മർദം, പ്രമേഹം അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായവരിൽ ഈ അധിക സമ്മർദം നെഞ്ചുവേദന, അസാധാരണമായ ഹൃദയമിടിപ്പ്, അല്ലെങ്കിൽ ഹൃദയാഘാതത്തിന് തന്നെ കാരണമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ:

 

ഇത്തരം സാഹചര്യങ്ങളിൽ ഹൃദയാഘാതം സംഭവിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം:

 

കടുത്ത നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിൽ ഭാരം അനുഭവപ്പെടുക

ഇടത് കൈ, കഴുത്ത്, താടിയെല്ല്, തോൾ അല്ലെങ്കിൽ പുറം ഭാഗത്തേക്ക് വേദന പടരുക

ശ്വാസതടസം

തണുത്ത വിയർപ്പ്

തലകറക്കം, ഓക്കാനം, ഛർദ്ദി

അമിതമായ ക്ഷീണം അല്ലെങ്കിൽ പെട്ടെന്ന് കുഴഞ്ഞുവീഴുക

ഈ അപകടം എങ്ങനെ ഒഴിവാക്കാം?

 

“മലവിസർജന സമയത്ത് നെഞ്ചുവേദനയോ കടുത്ത അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, കൂടുതൽ ആയാസപ്പെടാതെ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുകയും വേഗത്തിൽ ഡോക്ടറെ സമീപിക്കുകയും ചെയ്യണം,” ഡോ. ഭാംറെ നിർദേശിക്കുന്നു.

 

ഈ അപകടസാധ്യത കുറയ്ക്കുന്നതിനായി മലബന്ധം വരാനുള്ള സാധ്യത തടയുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി ആവശ്യത്തിന് വെള്ളം കുടിക്കുകയും, നാരുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുക. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ഹൃദ്രോഗമുള്ളവർ കൃത്യമായി മരുന്നുകൾ കഴിക്കാനും, രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

 

പ്രായമായവരിലും, വിട്ടുമാറാത്ത മലബന്ധമുള്ളവരിലും, അമിതവണ്ണമുള്ളവരിലും, മുമ്പ് ഹൃദയാഘാതം വന്നവരിലും ഈ അപകടസാധ്യത വളരെ കൂടുതലാണ്. അതിനാൽ മികച്ച ദഹനം നിലനിർത്തുക എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക, ടിന്നിലടച്ചതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, ശാരീരികമായി സജീവമായിരിക്കുക എന്നിവയിലൂടെ മലബന്ധം ഒഴിവാക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കും.

  • Related Posts

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    മീനുകളോട് ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കോക്ക്: സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ 51 കാരനായ സുചിത് ചായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എഴിന് രാത്രി എട്ടു മണിയോടെയാണ് സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിന്…

    Leave a Reply

    Your email address will not be published. Required fields are marked *