ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ 54കാരന് 17 ലക്ഷം രൂപ നഷ്ടമായി

Spread the love

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ തളിപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം രൂപ നഷ്ടമായി. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 13,000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം.

 

എന്നാല്‍ 17 ലക്ഷം രൂപ നിക്ഷേപിച്ച 54കാരന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല. സംഭവത്തില്‍ സ്വിറ്റ്സര്‍ലാന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

 

2026 ജൂണ്‍ 30ന് ഒരു വെബ്‌സൈറ്റ് പരസ്യം വഴിയാണ് ഇയാള്‍ തട്ടിപ്പിന് ഇരയായത്. ആദ്യ തവണ നല്‍കിയ പണമോ ലാഭമോ തിരികെ ലഭിക്കാതിരുന്നിട്ടും പല ഘട്ടങ്ങളിലായി തുക വീണ്ടും നിക്ഷേപിക്കുകയായിരുന്നു.

  • Related Posts

    തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ; സ്ത്രീകളെ അപമാനിച്ച കേസിൽ നടപടി കടുപ്പിച്ച് പോലീസ്

    Spread the love

    Spread the loveകണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പിയുടെ’ കൂട്ടാളിയും ‘മിസ്റ്റർ ഷമീർ’ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ഷമീർ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശിയായ ഇയാളെ വളപട്ടണത്തുവെച്ചാണ് മഞ്ചേരി പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

    എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി മാർച്ച് 2 മുതൽ‍

    Spread the love

    Spread the loveതിരുവനന്തപുരം: 2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ…

    Leave a Reply

    Your email address will not be published. Required fields are marked *