ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

Spread the love

ബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

2024-ൽ മധുരയിൽ വച്ചാണ് മധുമിതയും വെങ്കിടേഷും വിവാഹിതരായത്. കുടുംബതർക്കത്തെ തുടർന്ന് ഒരു വർഷമായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ യാതൊരു ബന്ധവും കഴിഞ്ഞ ഒരു വർഷത്തിനിടെ പുലര്‍ത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

 

വ്യാഴാഴ്ച രാവിലെ 9.15ഓടെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിന് സമീപമാണ് സംഭവം. ക്ലിനിക്കിലെ നഴ്സായിരുന്നു മധുമിത. ഇവർ പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയ മധുമിതയെ വെങ്കിടേഷ് പിന്തുടർന്നു. ഭർത്താവിനെ കണ്ടതോടെ മധുമിത അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെയെത്തിയ വെങ്കിടേഷ് അവരെ പിടികൂടുകയായിരുന്നു. ശേഷം യുവതിയുടെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിച്ചു. പിന്നാലെ യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് വാക്കത്തികൊണ്ട് തുടർച്ചയായി വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു.

 

പട്ടാപ്പകൽ ആളുകൾ കൂടി നിൽക്കുമ്പോഴായിരുന്നു അപകടം. നിരവധി പേർ യുവതിയെ രക്ഷപ്പെടുത്താനായി ഓടിക്കൂടിയെങ്കിലും ഇവരെയെല്ലാം വെങ്കിടേഷ് കത്തിവീശി ഭീഷണിപ്പെടുത്തി. ചില നാട്ടുകാർ പ്രതിക്ക് നേരെ കല്ലെറിഞ്ഞെങ്കിലും മധുമിതയെ രക്ഷിക്കാൻ അവർക്കായില്ല. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടത്. പൊലീസ് പ്രതിയുടെ കയ്യിൽനിന്ന് വാക്കത്തി പിടിച്ചുവാങ്ങി യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരനും പരുക്കേറ്റു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    Leave a Reply

    Your email address will not be published. Required fields are marked *