മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

Spread the love

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.

 

ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി. എന്‍ഫോഴ്സ്മെന്റില്‍ നിന്നും ഓഫീസിലേക്ക് മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്ഥലം മാറ്റം.

 

2018 ബാച്ചിലെ ഏകദേശം 75ഓളം വരുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് 2025 ബാച്ചിലെ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് മാറ്റിയത്. വകുപ്പ് മന്ത്രിയുടെ അറിയിപ്പ് പോലുമില്ലാതെയാണ് സ്ഥലംമാറ്റമെന്നാണ് വിവരം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗമാണ് ഇത്തര്ത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.

  • Related Posts

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; കള്ളപ്പണ ഇടപാടുകളും ലൈസൻസ് ലംഘനവും അന്വേഷിക്കണമെന്ന് സാബു എം.ജേക്കബ്

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനുപിന്നാലെ രൂക്ഷവിമർശനങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം.ജേക്കബ്. മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര സാമ്പത്തിക-നിയമലംഘന ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.  …

    Leave a Reply

    Your email address will not be published. Required fields are marked *