തിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്

Spread the love

ഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ്യ് സ്ഥാപനം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

നെയ്യിൽ മായം ചേർത്ത കേസുമായി ബന്ധപ്പെട്ട് കൈലാഷ് ചന്ദ് മംഗ്ലയെ ഹൈദരാബാദിൽനിന്നുമാണ് ഇ.ഡി കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വിശാഖപട്ടണത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. 96 കോടിയുടെ വ്യാജ നെയ്യാണ് കൈലാഷ് ചന്ദ് മംഗ്ല നിർമിച്ചു വിതരണം ചെയ്തത്. ഇതിനായി മംഗ്ല തന്റെ ഫാക്ടറിയിൽ സൗകര്യം ഒരുക്കിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജ നെയ് വിതരണം ചെയ്ത സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ ഡയറക്ടറെയും ഇ.ഡി മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

  • Related Posts

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *