സർക്കാർ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് ഡ്രൈവർ; മരുന്നിന് കുറിപ്പും എഴുതി നൽകി 

Spread the love

കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി പോയപ്പോഴാണ് ഡ്രൈവർ രോഗികളെ പരിശോധിച്ചത്. ഒപിയിൽ എത്തിയ രോഗികളെ ഡ്രൈവർ പരിശോധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ഡോക്ടറോട് വിശദീകരണം തേടി.

 

 

പുറത്തുവന്ന വിഡിയോയിൽ ഡ്രൈവർ രോഗികളെ അകത്തേക്ക് വിളിക്കുന്നതും അസുഖ വിവരങ്ങൾ തിരക്കുന്നതും കാണാം. കുറിപ്പടി നൽകുമ്പോൾ മരുന്നുകൾ ലഭ്യമല്ലെന്നും പുറത്തു നിന്ന് വാങ്ങേണ്ടിവരുമെന്നും ഇയാൾ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഡ്രൈവർ രോഗികളെ പരിശോധിക്കുന്ന വിഡിയോ പുറത്തുവന്നത്. സംഭവത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് (സിഎംഎസ്) ഡോ. പിയൂഷ് മിശ്ര പറഞ്ഞു. അതേസമയം ഡ്രൈവർ കുറിപ്പടി നൽകിയത് ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ രോഗി പരിചയക്കാരനായിരുന്നെന്നും ഡ്രൈവറെ പുറത്താക്കിയെന്നും ഡോക്ടർ രാംകേഷ് അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *