വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി; ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ

Spread the love

ബെംഗളൂരു ∙ വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ ബെംഗളൂരു സിറ്റി ലോകായുക്താ സംഘം നാടകീയമായി പിടികൂടി. കേന്ദ്ര ജിഎസ്ടി സൗത്ത് ഡിവിഷൻ-4 സൂപ്രണ്ടായ മോഹിത് പ്രതാപ് സിങ് ആണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ലോകായുക്താ ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ ലഭിച്ച വ്യാജ പരാതി തീർപ്പാക്കുന്നതിനും കേസ് അവസാനിപ്പിക്കുന്നതിനുമായാണ് ഇയാൾ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്. സയ്യിദ് സമീർ എന്ന വ്യവസായിയുടെ പരാതിയിലാണ് ലോകായുക്തയുടെ അടിയന്തര നടപടി.

 

പരാതി ലഭിച്ചതിനെത്തുടർന്ന് ലോകായുക്ത പൊലീസ് കെണിയൊരുക്കുകയായിരുന്നു. കോറമംഗലയിലെ കേന്ദ്രീയ സദൻ ഓഫിസിലുള്ള സൂപ്രണ്ടിന്റെ ഔദ്യോഗിക ചേംബറിനുള്ളിൽ വച്ചാണ് തുക കൈമാറിയത്. മോഹിത്തിനു വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച സൽമാൻ ഷെയ്ഖ് എന്ന സ്വകാര്യ വ്യക്തിയെയും ലോകായുക്ത പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7എ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് ലോകായുക്ത അധികൃതർ അറിയിച്ചു.

  • Related Posts

    സർക്കാർ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് ഡ്രൈവർ; മരുന്നിന് കുറിപ്പും എഴുതി നൽകി 

    Spread the love

    Spread the loveകാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി…

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *