യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

Spread the love

ആലുവ: കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിൽ കോർപ്പറേറ്റ് മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

 

സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ നേരിട്ട ദുരനുഭവം യുവതി മീഡിയവണിനോട് തുറന്നുപറഞ്ഞു.

 

യുവതി ആലുവയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് പിന്തുടരാൻ തുടങ്ങിയത്. തുടർന്ന് കാറിനൊപ്പമെത്തി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മാനസികമായി ശല്യപ്പെടുത്തുകയുമായിരുന്നു. റോഡിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

  • Related Posts

    ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി

    Spread the love

    Spread the loveവണ്ടൂർ ● താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ ഡയാലിസിസിനെത്തിയ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി. ഏളകുർ സ്വദേശി കല്യാണിയും (65) മകളുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. ഒന്നാംനിലയിൽ ഉള്ള ഡയാലിസിസ് കേന്ദ്രത്തിൽ നിന്നു തിരിച്ചു…

    4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

    Spread the love

    Spread the loveകോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രിയപ്പെട്ടവരുടെ വിയോഗത്തിന് പിന്നാലെ ഉറ്റവർ നേരിടുന്നത് മണിക്കൂറുകൾ നീണ്ട ദുരിത കാത്തിരിപ്പ്. വടകര, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ വിദൂര താലൂക്കുകളിൽ നിന്നുൾപ്പെടെ പ്രതിദിനം 18…

    Leave a Reply

    Your email address will not be published. Required fields are marked *