ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി

Spread the love

വണ്ടൂർ ● താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ ഡയാലിസിസിനെത്തിയ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി. ഏളകുർ സ്വദേശി കല്യാണിയും (65) മകളുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. ഒന്നാംനിലയിൽ ഉള്ള ഡയാലിസിസ് കേന്ദ്രത്തിൽ നിന്നു തിരിച്ചു താഴേക്കിറങ്ങാൻ ലിഫ്റ്റിൽ കയറിയതായിരുന്നു അമ്മയും മകളും. കൂടെയുണ്ടായിരുന്ന മകൻ ഓട്ടോറിക്ഷ എടുത്തു വരാൻ കോണിപ്പടി വഴി താഴേക്കിറങ്ങിയിരുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും മകന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. അതോടെ ലിഫ്റ്റിൽ കുടുങ്ങിയവരെ ബന്ധപ്പെടാൻ കഴിയാതെ അവസ്ഥയായി. മുകളിലെത്തി ലിഫ്റ്റ് നിന്നോ താഴേക്കു നീങ്ങിയോ ലിഫ്റ്റ് ഇടയ്ക്കു കുടുങ്ങുകയായിരുന്നോ എന്നൊന്നും കരുതുന്നില്ല.

 

ഡയാലിസിസ് കേന്ദ്രത്തിലെ ജീവനക്കാരും ആശുപത്രി ജീവനക്കാരും രോഗികളുടെ ഒപ്പമുണ്ടായിരുന്നവരും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. മുകളിലും താഴെയുമുള്ള വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് താഴെയെത്തുകയും വാതിൽ തുറക്കുകയും ചെയ്തു. തിരുവാലിയിൽനിന്നു അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വയോധികയെയും മകളെയും പുറത്തെത്തിച്ചിരുന്നു. പരിഭ്രാന്തിയിലായെങ്കിലും ഇരുവരും സുരക്ഷിതരായിരുന്നു. ലിഫ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

മുൻപും സമാനരീതിയിൽ ലിഫ്റ്റ് തകരാറിലായതായി പറയുന്നുണ്ട്. 3 വർഷം മുൻപു ബ്ലോക്ക് പഞ്ചായത്തു തുക അനുവദിച്ചു സ്ഥാപിച്ചതാണിത്. കൃത്യമായ പരിശോധനയും അറ്റകുറ്റപ്പണികളും വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

  • Related Posts

    യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

    Spread the love

    Spread the loveആലുവ: കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിൽ കോർപ്പറേറ്റ് മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.…

    4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

    Spread the love

    Spread the loveകോഴിക്കോട്: മലബാറിലെ പ്രധാന റഫറൽ ആതുരാലയമായ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രിയപ്പെട്ടവരുടെ വിയോഗത്തിന് പിന്നാലെ ഉറ്റവർ നേരിടുന്നത് മണിക്കൂറുകൾ നീണ്ട ദുരിത കാത്തിരിപ്പ്. വടകര, കൊയിലാണ്ടി, താമരശ്ശേരി തുടങ്ങിയ വിദൂര താലൂക്കുകളിൽ നിന്നുൾപ്പെടെ പ്രതിദിനം 18…

    Leave a Reply

    Your email address will not be published. Required fields are marked *