ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം

Spread the love

ഛണ്ഡിഗഡ് ∙ മൂന്ന് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ കനത്ത സുരക്ഷാ അകമ്പടിയോടെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ സന്ദീപ് എന്ന കാലാ ജഠേഡി ജന്മനാട്ടിലെത്തി. ഹരിയാനയിലെ സോണിപത്തിലുള്ള റായ് മേഖലയിലെ തന്റെ തറവാട്ടു ഗ്രാമമായ ജഠേഡിയിലാണ് ഇയാൾ ആറ് മണിക്കൂർ താൽക്കാലിക പരോളിൽ എത്തിയത്. രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കോടതി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നത്. ഗ്രാമത്തിൽ എത്തിയ കാലാ ജഠേഡിയെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാലാ ജഠേഡിയുടെ വരവിനോട് അനുബന്ധിച്ച് വൻ പൊലീസ് സന്നാഹമാണ് വീടിന്റെ പരിസരത്ത് വിന്യസിച്ചിരുന്നത്. പരമ്പരാഗത ചടങ്ങുകളോടെയാണ് കുഞ്ഞുങ്ങളുടെ പേരിടൽ കർമങ്ങൾ നടന്നത്. മൂന്നു മാസം മുൻപാണ് കാലാ ജഠേഡിയുടെ ഭാര്യ അനുരാധ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ചടങ്ങിനായി വീട് മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു. മാധ്യമങ്ങൾക്ക് കർശന വിലക്കാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമപ്രവർത്തകർക്ക് ആർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചില്ല. അടുത്ത കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

  • Related Posts

    ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച

    Spread the love

    Spread the loveകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി നാട്ടുകാർ. സീൽദയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ നാട്ടുകാർ പാളത്തിൽ ഇറങ്ങി തടഞ്ഞതിന് പിന്നാലെയാണ് വിശ്വകർമ പൂജയുടെ പേരിൽ വിചിത്രസംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ…

    ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ

    Spread the love

    Spread the loveട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനക്കിടെയുണ്ടായ തർക്കത്തിനിടയിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.…

    Leave a Reply

    Your email address will not be published. Required fields are marked *