ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി നാട്ടുകാർ. സീൽദയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ നാട്ടുകാർ പാളത്തിൽ ഇറങ്ങി തടഞ്ഞതിന് പിന്നാലെയാണ് വിശ്വകർമ പൂജയുടെ പേരിൽ വിചിത്രസംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലാവുകയും ചെയ്തു. പൂജയിൽ പങ്കെടുത്ത ഒരാൾ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

 

വിഡിയോയിൽ നിരവധി പേർ റെയിൽവേ ട്രാക്കിന് നടുവിൽ നിന്ന് ചുവന്ന തോർത്തും വാഴയിലയും പിടിച്ച് നിൽക്കുന്നത് കാണാം. ട്രെയിൻ അടുത്തെത്തിയപ്പോഴും ആളുകൾ പാളത്തിൽ നിന്ന് മാറാതെ ട്രെയിൻ നിർത്തിക്കുകയായിരുന്നു. കൊൽക്കത്തയിലെ സീൽദയിലേക്ക് സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനാണിതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. ട്രെയിൻ നിർത്തിയതിന് പിന്നാലെ ചിലർ എൻജിന്റെ മുൻഭാഗത്ത് കയറി വിശ്വകർമ പൂജ ആരംഭിച്ചു. എൻജിനിൽ വാഴയിലകൾ കെട്ടുകയും ചുവന്ന തോർത്ത് ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തു. തുടർന്ന് മേളവും മധുരപലഹാരങ്ങളും ഉൾപ്പെടെ ചടങ്ങുകളോടെ പൂജ നടത്തി. പൂജയ്ക്കായി ട്രെയിനിന് ചുറ്റും നിരവധി പേർ ഒത്തുകൂടിയിരുന്നു. മേളക്കാർ വാദ്യങ്ങൾ മുഴക്കുന്നതിനിടെ ലോക്കോ പൈലറ്റ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ നിർത്തിക്കുകയും റെയിൽവേ പാളത്തിൽ നിൽക്കുകയും ചെയ്യുന്നത് അപകടകരമാണെന്ന ബോധമില്ലാതെ ആളുകൾ പൂജ തുടരുകയായിരുന്നു.

  • Related Posts

    ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ

    Spread the love

    Spread the loveട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനക്കിടെയുണ്ടായ തർക്കത്തിനിടയിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.…

    ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം

    Spread the love

    Spread the loveഛണ്ഡിഗഡ് ∙ മൂന്ന് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ കനത്ത സുരക്ഷാ അകമ്പടിയോടെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ സന്ദീപ് എന്ന കാലാ ജഠേഡി ജന്മനാട്ടിലെത്തി. ഹരിയാനയിലെ സോണിപത്തിലുള്ള റായ് മേഖലയിലെ തന്റെ തറവാട്ടു ഗ്രാമമായ ജഠേഡിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *