ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ

Spread the love

ഗൊരഖ്പുർ∙ ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ശുഭം മിശ്ര എന്നയാൾ വീട്ടിൽ അഞ്ജാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈൽ നമ്പറുകളും പ്രദേശത്തുള്ളവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അയൽവാസികളാണെന്ന് പൊലീസ് അറിയിച്ചു.

ഗൊരഖ്പുരിലെ വീട്ടിൽ വരാന്തയിൽ കിടന്നുറങ്ങവേയാണ് പുലർച്ചെ അഞ്ചോടെ ബിഎസ്‍സി വിദ്യാർഥിയായ ശുഭം അക്രമിക്കപ്പെടുന്നത്. ശുഭത്തിന്റെ തലയിൽ ഇരുമ്പു കത്തി ഉപയോഗിച്ച് അടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശുഭത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സാർഥം വീട്ടിലുള്ളവർ ലക്നൗവിൽ പോയ സമയത്താണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

  • Related Posts

    മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തി

    Spread the love

    Spread the loveഗാന്ധിനഗർ ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി ഫ്രിജിൽ വച്ചതിനുശേഷം ആത്മഹത്യ ചെയ്തു. നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന കിഷോർ ധനക് (40) ആണ് മകൾ ഹിമാൻഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ പരിശോധന നടത്തിയ…

    ബെംഗളൂരുവിൽ പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അയൽക്കാരൻ; മൃതദേഹം കാറിന്റെ ഡിക്കിയിൽ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ബെംഗളൂരു യെലഹങ്കയിൽ പതിമൂന്ന് വയസ്സുകാരനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. വിനായക നഗർ സ്വദേശിയായ പ്രജ്വൽ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ ഭാസ്‌കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.   പ്രതി…

    Leave a Reply

    Your email address will not be published. Required fields are marked *