വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി

Spread the love

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

 

ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടുന്നത്. തടികള്‍ പിടികൂടി അഞ്ചു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 

കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് ഇത്ര കാലതാമസം വന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കുറ്റപത്രത്തില്‍ നിരവധി ക്ലറിക്കല്‍ പിശകുകള്‍ ഉണ്ടെന്നും, ആവശ്യമായ രേഖകള്‍ ഇല്ല, കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതാണ്, കടത്താനുപയോഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ വ്യക്തമല്ലെന്ന് കോടതി സൂചിപ്പിച്ചു.

 

അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരായ റോജി, ആന്റോ, ജോസ്‌കുട്ടി എന്നിവരെക്കൂടാതെ നാലു പേര്‍ അടക്കം മൊത്തം ഏഴു പ്രതികളാണുള്ളത്. കേരള ഫോറസ്റ്റ് ആക്ട്, ബയോ ഡൈവേഴ്‌സിറ്റി ആക്ട്, 1975 ലെ ട്രാന്‍സിറ്റ് റൂള്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

  • Related Posts

    യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി

    Spread the love

    Spread the loveഓസ്‌ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ്…

    ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…

    Spread the love

    Spread the loveകട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം…

    Leave a Reply

    Your email address will not be published. Required fields are marked *