ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പോലീസിന്റെ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വൻ സംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

 

ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പരസ്യ പോസ്റ്റുകളിലും മത്സര തീയതിയും വേദിയും പ്രവേശന നിരക്കുകളും കൃത്യമായി നൽകിയാണ് ഇവർ കായികപ്രേമികളെ ആകർഷിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ നേരിട്ട് പ്രത്യേക വാട്സാപ് നമ്പറുകളിലേക്ക് എത്തിക്കുകയാണ് ആദ്യ പടി. തുടർന്ന് ഉപഭോക്താക്കളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകും.

 

തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി വ്യാജ ‘ഓർഡർ കൺഫർമേഷൻ’ രേഖകളും അയച്ചുകൊടുക്കും. ഇതിനുശേഷമാണ് വൻ തട്ടിപ്പ് അരങ്ങേറുന്നത്. ജിഎസ്ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളിൽ വൻ തുകകൾ ഇവർ ആവശ്യപ്പെടും. ഈ തുകകൾ പിന്നീട് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നാണ് ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നത്. ഇതിന് ശേഷവും ‘ട്രാൻസാക്ഷൻ പ്രോസസിങ്’, ‘റീഫണ്ട് പെൻഡിങ്’ തുടങ്ങിയ സാങ്കേതിക കാരണങ്ങൾ നിരത്തി വീണ്ടും കൂടുതൽ പണം ചോദിക്കും. പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഉപഭോക്താക്കളിൽനിന്ന് വലിയ തുക തുടർച്ചയായി കൈക്കലാക്കുന്നത്.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *