മുട്ടിൽ മരം മുറി കേസ്: സുൽത്താൻ ബത്തേരി കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

Spread the love

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിൽ വനം വകുപ്പാണ് സമർപ്പിച്ചത്. ഹൈകോടതി സ്റ്റേ ഉള്ളതിനാലാണ് വൈകിയതെന്നായിരുന്നു വിശദീകരണം.

 

അതേസമയം, നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഗുരുതര പിഴവ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര പിഴവുകള്‍ ഉണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് വീഴ്ചയാണെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ 17നാണ് വനം വകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ബത്തേരി കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോ റിപ്പോര്‍ട്ടോ ഇതില്‍ ചേര്‍ത്തിട്ടില്ല.

 

ഈ പൊരുത്തക്കേടുകളാണ് പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ കുറ്റപത്രം. വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടര്‍ന്ന് അഗസ്റ്റിന്‍ സഹോദരന്മാര്‍ സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *