വീട്ടിലേക്ക് നടക്കുന്നതിനിടെ തൊട്ടരികിൽ പുലി; അഭിജിത്ത് ഓടിക്കയറിയതു ജീവിതത്തിലേക്ക്

Spread the love

തച്ചമ്പാറ ∙ വീട്ടിലേക്ക് നടക്കുന്നതിനിടെ തൊട്ടരികിൽ പുലിയെക്കണ്ട വിദ്യാർഥി ഭയന്ന് ഓടി രക്ഷപ്പെട്ടു. മുണ്ടൂർ ഐടിഐ വിദ്യാർഥി പാലക്കയം വാക്കോട് നിരവിൽ പുള്ളിക്കാട്ടിൽ വിനോദിന്റെ മകൻ അഭിജിത്ത് പി.വിനോദ് (21) ആണ് പുലിയെ നേരിൽക്കണ്ടത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. ഇടക്കുർശ്ശിയിൽ നിന്നു മുടിവെട്ടി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന അഭിജിത്ത്, പതിവുപോലെ റോഡരികിൽ വാഹനം നിർത്തി വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണു പുലിയെക്കണ്ടത്.

 

പാലക്കയം റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് അഭിജിത്തിന്റെ വീട്. വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഭാഗം വരെയാണു വാഹനമെത്തുന്നത്. വാഹനം നിർത്തി വീട്ടിലേക്കു നടക്കുന്നതിനിടെ തോട്ടത്തിന്റെ ഭാഗത്തുനിന്നു മുരൾച്ച പോലുള്ള ശബ്ദം കേട്ടെങ്കിലും ആദ്യം അതു നടക്കുന്നതിന്റെ ശബ്ദമാണെന്നാണ് അഭിജിത്ത് കരുതിയത്. മൊബൈൽ ഫോൺ വെളിച്ചം ഒഴിവാക്കി ടോർച്ച് തെളിച്ചു പതുക്കെ മുന്നോട്ടു പോകുന്നതിനിടെ സമീപത്തെ കാട്ടിലേക്കു ടോർച്ച് അടിച്ചുനോക്കിയപ്പോഴാണു വലിയ പുലിയെ കണ്ടത്. പുലി മുരണ്ടതോടെ ഭയന്ന അഭിജിത്ത് തിരിഞ്ഞോടി താഴെയുള്ള സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു.

 

ഏതാനും ദിവസങ്ങളായി പ്രദേശത്തു പുലിയുടെ സാന്നിധ്യത്തെക്കുറിച്ചു നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണു സംഭവം. അഭിജിത്തിന്റെ അമ്മ നേരത്തെ പുലിയുടെ മുരൾച്ച കേട്ടതായി പറഞ്ഞു. പ്രദേശത്തെ റബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിക്കെത്തുന്നവരും പുലിയെ കണ്ടതായി പറഞ്ഞു. രണ്ടുദിവസം മുൻപ് അഭിജിത്തിന്റെ അച്ഛൻ വിനോദും പുലിയുടെ ശബ്ദം കേട്ടിരുന്നു. വിനോദിന്റെ ഭാര്യ അലക്കുന്നതിനിടയിലും പുലിയുടെ ശബ്ദം കേട്ടതായി കുടുംബം പറയുന്നു.

  • Related Posts

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…

    Leave a Reply

    Your email address will not be published. Required fields are marked *