ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസ് മർദ്ദനം, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Spread the love

അടൂർ: അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐ അടക്കം രണ്ടുപേരെക്കൂടി സസ്പെൻഡ് ചെയ്തു. നിലവിൽ കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ കെ. പി ശരത്, പൊലീസ് ഡ്രൈവർ ജെ. കെ ഫൈസൽ എന്നിവർക്കെതിരെയാണ് നടപടി. മുൻപ് ഇവർ ശാസ്താംകോട്ട സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തത്. ആദ്യഘട്ട നടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ്‌ ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ആയിരുന്നു ആരോപണവിധേയർ. ദളിത് യുവാവിന്റെ ജനനേന്ദ്രിയം അടക്കം തകർത്ത പൊലീസ് മർദ്ദനത്തേക്കുറിച്ച്  വാർത്ത നൽകിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട മുൻ മന്ത്രി പി പ്രസാദ് നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ജനനേന്ദ്രിയം തകർത്തായിരുന്നു പൊലീസ് മർദ്ദനം.

  • Related Posts

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…

    ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം…

    Leave a Reply

    Your email address will not be published. Required fields are marked *