ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം.

 

 

ഷാനുവിൻ്റെ ഉടമസ്ഥതയിലുള്ള കട പ്രതിയ്ക്ക് വിൽക്കാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം ഓർഡർ എടുക്കാനെത്തിയപ്പോൾ പ്രതി എത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത ശേഷം ബുള്ളറ്റിൻ്റെ താക്കോൽ കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിനു നേരെ ആക്രമിച്ചുവെന്നാണ് പരാതി. ഒഴിഞ്ഞു മാറിയപ്പോൾ ആയുധം തലയുടെ പുറകിൽ കൊണ്ട് മുറിഞ്ഞുവെന്നും വീണ്ടും മുഖത്തിന് നേരെ ആക്രമിച്ചപ്പോൾ മൂക്കിനു സമീപത്ത് മുറിവേറ്റുവെന്നും ഷാനു പറഞ്ഞു.

 

തലയിൽ എട്ടും മുഖത്ത് നാലും തുന്നലുകളുണ്ട്. സംഭവത്തിൽ കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയും ചികിത്സയിലാണ്. ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

    Spread the love

    Spread the loveകോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.   പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം…

    മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    Spread the love

    Spread the loveപാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി…

    Leave a Reply

    Your email address will not be published. Required fields are marked *