എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്

Spread the love

മുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും ബന്ധുക്കളെയും ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ‌ ആഭരണങ്ങൾ നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായ കാര്യം ഉമേഷ് അറിഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് സമർ കുടുങ്ങിയത്.

 

സമർ അമ്മാവന്റെ വീടിനടുത്താണ് താമസം. ഒരു മാസം മുൻപാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. സ്വർണപ്പണിക്കാരനായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ 10 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണം ഉപയോഗിച്ചാണ് സമർ പുതിയ എസ്‌യുവി വാങ്ങിയത്. വാഹനം വീട്ടിലെത്തിച്ച ശേഷം സമർ അമ്മാവനെ പൂജയ്ക്കായി ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം ഉമേഷ് അറിയുന്നത്.

 

ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങൾ തൊട്ടടുത്ത് വച്ചിരുന്നെങ്കിലും അത് മോഷണം പോയിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് കാണാതായത്. വീട്ടിലുള്ളവർക്കോ അടുത്ത ബന്ധുക്കൾക്കോ മോഷണത്തിൽ പങ്കുണ്ടെന്ന് കുടുംബം സംശയിച്ചു. ഉമേഷ് പൊലീസിൽ പരാതി നൽകി. സമർ പെട്ടെന്ന് പുതിയ കാർ വാങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ചോദ്യം ചെയ്യലിൽ സമർ കുറ്റം സമ്മതിക്കുകയായിരുന്നു.

  • Related Posts

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    Leave a Reply

    Your email address will not be published. Required fields are marked *