പറമ്പ് വൃത്തിയാക്കുന്നതിടെ യുവതിയുടെ മൃതദേഹം, തുമ്പായത് ‘ആ ലേബൽ’; കൊന്നത് ഭർത്താവ്

Spread the love

ബെംഗളൂരു∙ പറമ്പ് വ‍ൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 28കാരിയുടെ മൃതദേഹമാണെന്നും ഇവരെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. അനസൂയ ബെഹറ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനസൂയയുടെ ഭർത്താവ് ബിഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

 

അനസൂയയുയും റാവത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവർ ബെംഗളൂരുവിലേക്ക് താമസം മാറിയത്. റാവത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്നു അനസൂയ. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഓഗസ്റ്റ് 11-ന് വഴക്കിനിടെ റാവത്ത് അനസൂയയെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

 

കൊലപാതകത്തിന് ശേഷം റാവത്ത് ഭാര്യയുടെ മൃതദേഹം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് മൃതദേഹം ഷീറ്റിൽ പൊതിഞ്ഞതിന് ശേഷം ഒരു കിടക്കയ്ക്കുള്ളിൽ വച്ച് സംപിഗെഹള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ആരെെങ്കിലും മൃതദേഹം കണ്ടെത്തിയോ എന്നറിയാനായി റാവത്ത് പല ദിവസങ്ങളിലും മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 

കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ് ഒഴിഞ്ഞ പറമ്പിൽനിന്ന് അഴുകിയ നിലയിൽ‍ മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞുകിടന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം അഴുകിയതിനാൽ കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്താൻ ആദ്യഘട്ടത്തിൽ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ യുവതി ധരിച്ച വസ്ത്രത്തിലെ ലേബൽ ആണ് അന്വേഷണത്തിൽ നിർണായക തുമ്പായത്. ലേബല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അനസൂയ ആണെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് റാവത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *