എംഎൽഎയുടെ കാർ 100 മീറ്റർ തെന്നി നീങ്ങി, വൈദ്യുതി പോസ്റ്റിലിടിച്ചു

Spread the love

ലക്നൗ∙ ഗംഗാ എക്സ്പ്രസ് വേയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ബിജെപി എംഎൽഎ ചന്ദ്രപാൽ സിങിന് പരുക്ക്. ഇദ്ദേഹത്തെ ഹാപ്പുറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുലന്ദ്‌ശഹർ ജില്ലയിലെ ദെബായി നിയമസഭാ മണ്ഡലത്തെയാണ് ചന്ദ്രപാൽ സിങ് പ്രതിനിധീകരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റു.

 

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറുന്നത് ദൃശ്യങ്ങളിൽ കാണാം. നൂറ് മീറ്ററിലധികം ദൂരം റോഡരികിലെ മണ്ണിലൂടെ തെന്നിനീങ്ങിയ വാഹനം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ലക്നൗവിൽനിന്ന് മടങ്ങുകയായിരുന്നു സിങ്. പോട്ട കബുൽപുർ ഗ്രാമത്തിന് സമീപം വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. നനഞ്ഞുകിടന്ന റോഡിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ചതാണ് കാറിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് സൂചന.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *