പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു യാത്രയായി; കണ്ണീരണിഞ്ഞ് ജന്മനാട്

Spread the love

കൊല്ലം ∙ കുടുംബത്തിന്റെ മുഴുവൻ സ്വപ്‍നങ്ങളുമായി വിദേശത്തേക്ക് യാത്രയായ വിഷ്ണു മോഹൻപിള്ള മടങ്ങിയെത്തിയത് ആ സ്വപ്നങ്ങളുടെ ചിതയുമായി. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അ‍ഞ്ച് മാസത്തിൽ അധികം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എംടെക് വിദ്യാർഥി വിഷ്ണു മോഹൻ പിള്ളയുടെ (29) മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. ഓഗസ്റ്റ് 31നാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 8.30ന് സംസ്കാരം വീട്ടുവളപ്പിൽ നടക്കും. പാരിപ്പള്ളി ജവാഹർ ജംക്‌ഷൻ എംഎസ് നിവാസിൽ മോഹനൻ പിള്ള–ബിന്ദു മാലിനി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ആർച്ച.

 

കഴിഞ്ഞ ഏപ്രിൽ 2ന് ലാത്വിയ തലസ്ഥാനമായ റിഗയിൽ കാർ അപകടത്തിലാണ് പരുക്കേറ്റത്. തുടർന്ന് റിഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ ബിടെക് പൂർത്തിയാക്കിയാണ് മൂന്നര വർഷം മുൻപ് എംടെക് പഠനത്തിനായി ലാത്വിയയിലേക്ക് പോയത്. പഠനം പൂർത്തിയാക്കി മാൾട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം. വിഷ്ണുവിനെ ചികിത്സയ്ക്കായി നാട്ടിൽ എത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ പിതാവ് മോഹനൻ പിള്ള ലാത്വിയയിലേക്ക് പോയി. മരണ സമയത്ത് പിതാവ് ഒപ്പമുണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ലാത്വിയയിലുള്ള മലയാളികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും ഏറെ സഹായിച്ചതായി ബന്ധുക്കൾ പറഞ്ഞു.

 

വിദ്യാഭ്യാസ വായ്പ എടുത്താണ് ലാത്വിയയിലേക്ക് പോയത്. അവിടെ ചികിത്സയിൽ കഴിഞ്ഞ കാലയളവിൽ ഒട്ടേറെ പണം ചെലവഴിച്ചു. അപകടവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പാണ് കുടുംബത്തെ സംബന്ധിച്ച അടുത്ത ബാധ്യത. ഈ വർഷം അവസാനത്തോടെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പുതിയ വീടിന്റെ നിർമാണം കാണാതെയാണ് വിഷ്ണുവിന്റെ മടക്കം.

  • Related Posts

    ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

    Spread the love

    Spread the loveതിരുവനന്തപുരം :ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.…

    മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു

    Spread the love

    Spread the loveമരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌ ജയകുമാരിയുടെ മകൾ…

    Leave a Reply

    Your email address will not be published. Required fields are marked *