ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

Spread the love

ന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാവു.

 

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റിതോലി ഗ്രാമത്തിൽ നിന്നുള്ള ഇയാൾ വിദേശത്തിരുന്ന് ഡൽഹി-എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ക്രിമിനൽ ശൃംഖല പ്രവർത്തിപ്പിച്ചെന്നാണ് അന്വേഷണ സംഘങ്ങളുടെ ആരോപണം. ഇയാൾക്കെതിരെ 2023 ഓഗസ്റ്റിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഡൽഹി പോലീസ്, ഹരിയാന പൊലീസ് എന്നിവരുടെ പിടികിട്ടാപ്പുള്ളി പട്ടികയിലും ഭാവുവുണ്ട്. കൊലപാതകം, അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്നു.

 

2022-ൽ 24 മണിക്കൂറിനിടെ ഹരിയാനയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നതോടെയാണ് ഭാവു പൊലീസിന്റെ നിരീക്ഷണ വലയത്തിലാകുന്നത്. വാടകക്കൊലയാളികളെയും ആയുധധാരികളായ കൂട്ടാളികളെയും ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നത്.

 

ഡൽഹിയിലെ ബർഗർ കിങ് ഔട്ട്‌ലെറ്റിലുണ്ടായ കൊലപാതകം, യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിനു പുറത്ത് നടന്ന വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളിൽ ഭാവുവിന്റെ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. നീരജ് ബവാന സംഘവുമായി ബന്ധമുള്ള ഇയാൾക്ക് ലോറൻസ് ബിഷ്‌ണോയ്–ഗോൾഡി ബ്രാർ സംഘവുമായി കുടിപ്പകയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *