പൊലീസ് സംഘടനകളുടെ പുനഃസംഘടന; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Spread the love

കൊച്ചി ∙ സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവർ സമർപ്പിച്ച രണ്ടു റിട്ട് ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അസോസിയേഷനുകളുടെ പുനഃസംഘടനയ്ക്കു പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റികളുടെ പ്രവർത്തനം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(സി) ഉറപ്പുനൽകുന്ന സംഘടിക്കാനുള്ള അവകാശം അസോസിയേഷൻ രൂപീകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ‘ദമയന്തി നാരങ്’ കേസ് ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അംഗങ്ങൾ തീരുമാനിക്കുന്ന ബൈലോകൾക്ക് വിധേയമായി അസോസിയേഷൻ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശം തടയാൻ സർക്കാരിന് അധികാരമില്ല. നിലവിലുള്ള മൂന്ന് അസോസിയേഷനുകൾ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ ശുപാർശ തള്ളിക്കൊണ്ടാണ് മൂന്നിനു പകരം രണ്ടെണ്ണം മാത്രമാക്കാൻ സർക്കാർ ഉത്തരവിട്ടത്. 1966ലെ പൊലീസ് (അവകാശ നിയന്ത്രണ) ചട്ടങ്ങൾ പ്രകാരം അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിക്കാണ്, സർക്കാരിനല്ല. ഇല്ലാതാക്കിയ അസോസിയേഷന്റെ രേഖകൾ, ബാങ്ക് ഫണ്ട്, ആസ്തി ബാധ്യതകൾ എന്നിവ മറ്റ് രണ്ട് അസോസിയേഷനുകൾക്കായി വീതിച്ചു നൽകാനുള്ള ഉത്തരവിലെ നിർദേശം നിയമവിരുദ്ധവും ബൈലോകൾക്ക് വിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.

 

സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, െപാലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും ഭരണസമിതികളെ പിരിച്ചുവിട്ടിരുന്നു. ഇതിനു പകരം പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിങ്ങനെ രണ്ട് സംഘടനകൾ മാത്രമായി പുനഃസംഘടിപ്പിക്കാനായിരുന്നു നിർദേശം. ഇതോടെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതാകുന്ന സാഹചര്യമുണ്ടായി.

 

പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ ഭരണം നടത്തുന്നതിനായി സർക്കാർ അഡ്ഹോക് കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാൽ, ചട്ടവിരുദ്ധമായും നിലവിലെ ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിക്കൊണ്ടും രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ വ്യാപക എതിർപ്പുയർന്നു. തുടർന്ന് സർക്കാറിന്റെ പുനഃസംഘടനാ ഉത്തരവും അഡ്ഹോക് കമ്മിറ്റികളുടെ പ്രവർത്തനവും തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ നൽകിയിരുന്നു. തുടർന്ന് കേസിൽ വിശദമായ വാദം കേട്ട ശേഷം സർക്കാരിന്റെ വിവാദ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ട് കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.

  • Related Posts

    മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു

    Spread the love

    Spread the loveമരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌ ജയകുമാരിയുടെ മകൾ…

    ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *