വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

Spread the love

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് നിന്നും വലിയ തോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽ നിന്നാണ് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ അപഹരിച്ചത്. രണ്ടാഴ്ച മുൻപ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. 1980 കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടാനുള്ള നീക്കങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *