പരിചയപ്പെടുക– സ്വർണമടിക്കുക– മുങ്ങുക, റിപ്പീറ്റ്; തട്ടിയത് 80 പവനോളം, യുവാവിനെ രാത്രി വീടു വളഞ്ഞു പിടികൂടി പൊലീസ്

Spread the love

കോഴിക്കോട് ∙ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതികളിൽ നിന്നു സ്വർണാഭരണം വാങ്ങി തട്ടിപ്പു നടത്തിയ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് രാത്രി വടകരയിലെ വീടു വളഞ്ഞു പിടികൂടി. വടകര മയ്യന്നൂർ പല്ലുള്ളപറമ്പത്ത് പി.പി.മുഹമ്മദ് നജീറിനെ (30) ആണ് മെഡിക്കൽ കോളജ് സിഐ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയും കൂട്ടാളികളും വിവിധ ജില്ലകളിൽ നിന്നു 80 പവനോളം സ്വർണാഭരണം തട്ടിപ്പിലൂടെ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

 

ജൂലൈയിൽ പന്നിയങ്കര കണ്ണഞ്ചേരി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്. യുവതിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കയ്യിലെ സ്വർണാഭരണം അതേ മോഡൽ ആഭരണം ഉണ്ടാക്കാനായി സ്കാൻ ചെയ്തു നൽകിയാൽ അതിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി യുവതിയോട് അരയിടത്തുപാലത്തെ ജ്വല്ലറിയിൽ എത്താൻ ആവശ്യപ്പെട്ടു.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *