വിമാനത്താവളത്തിൽ വച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടി; കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം ∙ ദുബായില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതിമാരുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വലിയതുറ സിഐ പറഞ്ഞു.

 

സുഹൃത്തു വഴി ദുബായില്‍ വച്ചു പരിചയപ്പെട്ടയാളാണ് മറ്റൊരാള്‍ക്കു നല്‍കാനായി ദമ്പതിമാരുടെ കൈയില്‍ ഏഴര പവന്‍ സ്വര്‍ണം കൊടുത്തിവിട്ടതെന്നു പരാതിയില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹറൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നാണു പറഞ്ഞിരുന്നത്. സ്വര്‍ണമെത്തിക്കാന്‍ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി പരാതിക്കാര്‍ അറിയിച്ചു.

 

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതിമാര്‍ പരാതിപ്പെട്ടിരിക്കുന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ ചേര്‍ത്തലയില്‍ ഇറക്കിവിട്ടു. ഇതിനു പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന ദമ്പതികൾ വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

  • Related Posts

    മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച…

    എന്റെ ഭർത്താവ് 19 വർഷം മുൻപേ ‘ലോക ചാംപ്യൻ’: കരീനയുടെ ‘തള്ള്’ കേട്ട് അന്തംവിട്ട് എഫ്1 ചാംപ്യൻ

    Spread the love

    Spread the loveസിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *