‘ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം’; എഐയെ ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്

Spread the love

വാഷിങ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്ന പദത്തിന് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’ (എസ്‌ഐ) എന്ന് ഔദ്യോഗികമായി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഇടപാടുകളിലും രേഖകളിലും ഇനി മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’, ‘എഐ’ എന്നീ പദങ്ങള്‍ക്ക് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’, ‘എസ്‌ഐ’ എന്നിങ്ങനെ മാറ്റാന്‍ ഉത്തരവിടുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവെച്ചു. സാങ്കേതികവിദ്യ കൈവരിച്ച വേഗത്തിലുള്ള വളര്‍ച്ചയെയും വികാസത്തെയും കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കാനാണ് ഈ മാറ്റമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

 

‘ഇനാഗുറേറ്റിങ് ദ് എറ ഓഫ് സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ് പ്രകാരം, എല്ലാ ഫെഡറല്‍ വകുപ്പുകളും ഏജന്‍സികളും ഔദ്യോഗിക കത്തിടപാടുകള്‍, പൊതു ആശയവിനിമയങ്ങള്‍, വെബ്സൈറ്റുകള്‍, റിപ്പോര്‍ട്ടുകള്‍, നയരേഖകള്‍ എന്നിവയില്‍ പുതിയ പദം ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ മുന്‍കാല രേഖകള്‍, കരാറുകള്‍, നിലവിലുള്ള നിയമങ്ങള്‍ എന്നിവയില്‍ ഈ മാറ്റം വരുത്തില്ല.

 

വൈറ്റ് ഹൗസില്‍ ടെക് ഭീമന്മാരുമായി നടത്തിയ ഉന്നതതല ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. സൂപ്പര്‍ ഇന്റലിജന്‍സ് സുരക്ഷിതമായി വികസിപ്പിക്കാനും അമേരിക്കയെ സാങ്കേതിക രംഗത്തും ദേശീയ സുരക്ഷയിലും മുന്നിലെത്തിക്കാനുമായി വൈറ്റ് ഹൗസും ടെക് ഭീമന്മാരും ധാരണയിലെത്തി.

 

70 വര്‍ഷത്തോളം പഴക്കമുള്ള ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന പദത്തേക്കാള്‍ ഇന്നത്തെ സാങ്കേതികവിദ്യയുടെ ശേഷിയെ വ്യക്തമാക്കുന്നത് ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന വാക്കാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. മനുഷ്യന്റെ ചിന്തകളെ അനുകരിക്കുക മാത്രമല്ല, സര്‍ഗ്ഗാത്മകതയെയും കഴിവുകളെയും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഇന്നത്തെ സിസ്റ്റങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും ഇത് ഇന്റര്‍നെറ്റിനേക്കാള്‍ വലുതാണെന്നും ഉത്തരവില്‍ പറയുന്നു. സൂപ്പര്‍ ഇന്റലിജന്‍സിന് പുതിയ നിര്‍വചനം നല്‍കുന്നതിനായുള്ള നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ 60 ദിവസത്തിനകം യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കാന്‍ വൈറ്റ് ഹൗസിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  • Related Posts

    മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച…

    എന്റെ ഭർത്താവ് 19 വർഷം മുൻപേ ‘ലോക ചാംപ്യൻ’: കരീനയുടെ ‘തള്ള്’ കേട്ട് അന്തംവിട്ട് എഫ്1 ചാംപ്യൻ

    Spread the love

    Spread the loveസിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *