ഹോസ്റ്റലിലെ പെൺകുട്ടികളോട് ക്രൂരത, വസ്ത്രങ്ങൾ ഗാർബേജ് ബാഗിൽ‌; ചോദ്യം ചെയ്ത മലയാളി വിദ്യാർഥിക്ക് സസ്പെൻഷൻ

Spread the love

ന്യൂഡൽഹി ∙ ജാമിയ സർവകലാശാലയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. പിഎച്ച്ഡി വിദ്യാർഥിയായ നെവിൽ തോമസിനെയാണു സർവകലാശാല അധികൃതർ 5 ദിവസത്തേക്കു സസ്പെൻഡ് ചെയ്തത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെ ഉൾപ്പെടെ നിർബന്ധപൂർവം ഒഴിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണു വിദ്യാർഥികൾ പ്രതിഷേധിച്ചത്. നെവിലിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ സമരത്തിൽ പങ്കെടുത്ത മറ്റ് 2 വിദ്യാർഥികൾക്കു കാരണം കാണിക്കൽ നോട്ടിസും നൽകി.

 

കഴിഞ്ഞ ദിവസം പരീക്ഷയെഴുതാൻ പോയ ആബിദ എന്ന ബിരുദ വിദ്യാർഥി തിരിച്ചെത്തിയപ്പോൾ ഹോസ്റ്റൽമുറി പൂട്ടിയിട്ടിരിക്കുന്നതാണു കണ്ടത്. ആബിദയുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ഗാർബേജ് ബാഗിലാക്കി മുറിക്കു പുറത്തു കൂട്ടിയിട്ടിരുന്നു. അതുൾപ്പെടെ ചോദ്യംചെയ്തവർക്കെതിരെ എടുത്ത നടപടി റദ്ദാക്കണമെന്ന് ഐസ ആവശ്യപ്പെട്ടു. വിദ്യാർഥികൾ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനെ അച്ചടക്കലംഘനമായി സർവകലാശാല അധികൃതർ കാണരുതെന്നും ഐസ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, ക്യാംപസിൽ പ്രതിഷേധിക്കാൻ വിദ്യാർഥികൾക്കു പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അതു ലംഘിച്ചതിനാണു സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളെന്നുമാണു സർവകലാശാലയുടെ വിശദീകരണം.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *