കടല്‍ തീരത്ത് ചേതനയറ്റ് കുരുന്ന് ജീവൻ; ഭയന്ന് വിറച്ച് അമ്മ? വിവരങ്ങൾക്കായ് അഭ്യർഥിച്ച് പൊലീസ്

Spread the love

ബാംഗോർ∙ നോർത്ത് വെയിൽസിലെ ബാംഗോറിൽ മെനൈ കടലിടുക്കിന്റെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായി നോർത്ത് വെയിൽസ് പൊലീസ് അന്വേഷണം ശക്തമാക്കി. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സിലിവെൻ റോഡിന് സമീപത്തെ തീരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

 

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ അമ്മയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്ന് ബെറ്റ്സി കാഡ്വാലഡർ സർവകലാശാല ആരോഗ്യ ബോർഡിലെ മിഡ്‌വൈഫറി ആൻഡ് വിമൺസ് സർവീസസ് ഡയറക്ടർ ഫിയോണ ജിറോഡ് പറഞ്ഞു. അമ്മ ഭയന്നിരിക്കുകയോ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയോ ചെയ്യാം.

 

സംഭവത്തെ തുടർന്ന് തനിച്ചാകേണ്ടതില്ലെന്നും സഹായം തേടണമെന്നും ഫിയോണ ജിറോഡ് അഭ്യർഥിച്ചു. ആരോഗ്യപ്രവർത്തകരെയോ പൊലീസ് ഉദ്യോഗസ്ഥരെയോ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുകയോ ചെയ്യാമെന്നും അവർ പറഞ്ഞു. “നിങ്ങൾ ഞങ്ങളുടെ അഭ്യർഥന കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളിൽനിന്ന് വിവരങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യപടി നിങ്ങൾ സ്വീകരിക്കണം. നിങ്ങളെ സഹായിക്കാൻ ആളുകളുണ്ട്’’ അവർ വ്യക്തമാക്കി.

 

കുഞ്ഞിന്റെ പിതാവ്, അമ്മയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ, സഹപ്രവർത്തകർ എന്നിവരോടും പൊലീസ് വിവരങ്ങൾ നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഗർഭിണിയായിരുന്നുവെന്ന് സംശയിക്കാവുന്ന ഏതെങ്കിലും സ്ത്രീയെയോ പെൺകുട്ടിയെയോ കുറിച്ച് വിവരം ഉള്ളവരും, അടുത്തിടെ പെരുമാറ്റത്തിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടായതായി ശ്രദ്ധിച്ചവരും പൊലീസിനെ അറിയിക്കണമെന്നാണ് അഭ്യർഥന.

 

കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും അകന്നുനിൽക്കുന്നതോ സാമൂഹിക ബന്ധങ്ങൾ ഒഴിവാക്കുന്നതോ ഉൾപ്പെടെയുള്ള മാറ്റങ്ങളും ശ്രദ്ധിക്കണമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പരിശോധന നാളെ ഉച്ചയ്ക്ക് നടത്തും. അന്വേഷണം തുടരുന്നതിനാൽ ബാംഗോർ പ്രദേശത്ത് അടുത്ത ദിവസങ്ങളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

 

സംഭവത്തെ കുറിച്ച് വിവരമുള്ളവർ 101 എന്ന പൊലീസ് നമ്പറിൽ വിളിച്ച് ഓപ്പറേഷൻ മെലെക്സ് എന്ന് പരാമർശിക്കണം. പൊലീസിന്റെ പ്രത്യേക വിവരശേഖരണ സംവിധാനത്തിലൂടെയും വിവരങ്ങൾ കൈമാറാം. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *