വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ചെറുമകൾ പൊലീസ് പിടിയിൽ

Spread the love

കൊല്ലം∙ സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി (37) പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അശ്വതി ഇപ്പോഴും ഒളിവിലാണ്.

 

ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃത പിടിയിലായത്. അശ്വതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരത്തേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

കേസിൽ അമൃതയാണ് ഒന്നാം പ്രതി. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. ഹണി ട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.

  • Related Posts

    ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ച…

    വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

    Spread the love

    Spread the loveതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശനിയാഴ്ട തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *