കോഴിക്കോട് ∙ ചെലവൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്ക്. പുലർച്ചെ 4.30 ന് ആണ് അപകടം ഉണ്ടായത്.
കെഎസ്ആർടിസി ബസ് ഡ്രൈവറായ ശിവന് ആണ് പരുക്കേറ്റത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട ബസ് രണ്ട് പോസ്റ്റുകൾ തകർത്ത് റോഡരികിലെ ഒരു വീടിന്റെ മതിലിലും പോസ്റ്റിലുമായി ഇടിച്ചു നിൽക്കുകയായിരുന്നു.





