എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം

Spread the love

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില വർധന ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവർക്ക് തിരിച്ചടിയാണ്.

 

അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപ. കോഴിക്കോട്ട് 950.5 രൂപ.

 

രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിൽ തുടരുകയാണ്. ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജിക്ക് സിലിണ്ടറിന് 300 രൂപ വീതം നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *