ലോഡ്ജിൽനിന്ന് യുവതിയെ റാഞ്ചി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ

Spread the love

തൃശൂർ ∙ ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മ‍ുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി. ഏതാനും ദിവസം മുൻപു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തിലെ അഞ്ചു പ്രതികളെ പലയിടങ്ങളിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.

 

തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്‍ജിൽ മുറിയെടുത്തു. യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി ഒരു ക്വട്ടേഷൻ സംഘത്തിനു വിവരങ്ങൾ കൈമാറി. 5 പേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞു തൃശൂരിലെ ലോഡ്ജിലെത്തി മുറിക്കുള്ളിൽ അതിക്രമിച്ചു കയറി. യുവാവിന്റെയും യുവതിയുടെയും കയ്യും കാലും തുണികൊണ്ടു കെട്ടിയ ശേഷം വായിൽ തുണി തിരുകി കാറിൽ കയറ്റി.

 

തിരുപ്പൂരിലേക്കുള്ള മടക്കയാത്രയിലുടനീളം യുവാവിനെ ക്രൂരമായി മർദിച്ചു. യുവാവിന്റെ കയ്യും കാലും പലയിടത്തായി ഒടിഞ്ഞ നിലയിലാണ്. ഇയാളെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളിയ ശേഷം 5 അംഗ സംഘത്തിലെ 2 പേർ ചേർന്നു യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. ഈ രണ്ടു പേരാണു യുവതിയെ പീഡിപ്പിച്ചത്. പരുക്കേറ്റ യുവതിയിൽനിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട് പൊലീസ് കേസെടുത്തു തൃശൂർ സിറ്റി പൊലീസിനു കൈമാറി.

 

സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തുനിന്നു പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3 പേരെ തിരുപ്പൂരിൽനിന്നും ഒരാളെ പഴനിയിൽ നിന്നുമാണു പിടികൂടിയത്. പ്രതികളുടെ പേര് അടക്കമുള്ള വിവരങ്ങൾ പിന്നീടു പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *