റിസോർട്ടിലെ കൊലപാതകം: ജിത്തു ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതി; ശല്യം ചെയ്തിരുന്നതായി ദിൻഷയുടെ പരാതി

Spread the love

കോഴഞ്ചേരി ∙ മാരാമണിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയ്‌നി കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ദിൻ‌ഷ ഷാജിയെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴുകര വെണ്ണപ്രപാറയിൽ ജിത്തു സജി (27) മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയെന്നു പൊലീസ്. ഇയാൾക്കെതിരെ ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന കേസിൽ ചെങ്ങന്നൂർ സ്റ്റേഷനിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

 

ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിൻഷ പിതാവിനെ അറിയിച്ചിരുന്നെന്നു പിതൃസഹോദരൻ എം.ആർ.മൊയ്തീൻ ഷാ പറഞ്ഞു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പൊലീസിനെ അറിയിക്കുമായിരുന്നു. ഇന്നു വീട്ടിൽ എത്തുമെന്ന് അറിയിച്ചിരിക്കെയാണു കൊലപാതകം നടന്നത്. ദിൻഷയ്ക്കു പിതാവ് പുതിയ ഫോൺ അടുത്തിടെ വാങ്ങി നൽകിയിരുന്നെന്നും മൊയ്തീൻ ഷാ പറഞ്ഞു. ദിൻഷയുമായി 10 മാസത്തെ പരിചയമുണ്ടെന്നാണു ജിത്തു പൊലീസിനോടു പറഞ്ഞത്. കോഴഞ്ചേരിയിൽ ജിത്തു ജോലി ചെയ്തിരുന്നതിനു സമീപത്ത് ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.

 

ദിൻഷ ഉപയോഗിക്കുന്ന സിം കാർഡ് ജിത്തുവാണ് എടുത്തു നൽകിയത്. ദിൻഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. കൊലപാതക ശേഷം ജീവനൊടുക്കാൻ പ്രതി ആലോചിച്ചിരുന്നു. എന്നാൽ റിസോർട്ട് ജീവനക്കാർ പിടികൂടിയതിനാൽ ജീവനൊടുക്കിയില്ലെന്നും പൊലീസ് പറയുന്നു.

 

സംഭവ സ്ഥലത്തുനിന്നു കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചയ്ക്കു പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനു കോടതിയിൽ അപേക്ഷ നൽകുമെന്നു ഡിവൈഎസ്പി പി.ആർ.സന്തോഷ് പറഞ്ഞു. ദിൻഷ ഷാജിയുടെ കബറടക്കം ഇന്നലെ രാത്രി നടത്തി.

  • Related Posts

    ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

    Spread the love

    Spread the loveപാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ…

    വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി

    Spread the love

    Spread the loveഎയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും…

    Leave a Reply

    Your email address will not be published. Required fields are marked *