കുത്തേറ്റിട്ടും വിമാനത്തിന്റെ കോക്പിറ്റ് തുറന്നിട്ടു; റിയൽ ഹീറോ, ആരാണ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ‍?

Spread the love

ന്യൂഡൽഹി∙ കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻകാത്ത ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് അഭിനന്ദന പ്രവാഹം. ക്യാപ്റ്റൻ മച്ഛാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. സൗദി തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുംബൈ സ്വദേശിയായ മച്ഛാർ 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു.

 

9,750 ലധികം മണിക്കൂറുകളുടെ പറക്കൽ പരിചയമുണ്ട്. 2011ൽ മച്ഛാർ സ്പൈസ്ജെറ്റിൽ ചേർന്നു. ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, സീനിയർ കമാൻഡർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2022 ജൂണിൽ സ്പൈസ്ജെറ്റിൽനിന്ന് രാജിവച്ച് ഡയറക്ട് എൻട്രി ക്യാപ്റ്റനായി ഫ്ലൈ ദുബായിൽ ചേർന്നു. സഹോദരനും ഫ്ലൈ ദുബായിലാണ് ജോലി ചെയ്യുന്നത്.

‘ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു ഹീറോയാണ്. അപകടകരമായ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ’– പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

 

∙ വിമാനത്തിൽ സംഭവിച്ചതെന്ത്?

 

ഇന്നലെ രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കോക്പിറ്റിൽ പൈലറ്റ് കത്തിയാക്രമണം നടത്തിയത്. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിനെ ഒമാനി സഹപൈലറ്റ് കുത്തിയതോടെ വിമാനത്തിന്റെ നിയന്ത്രണംവിട്ടു. ജോർദാൻ വ്യോമപരിധിയിലായിരുന്നു സംഭവം. ചോരവാർന്നുകൊണ്ടിരിക്കുമ്പോഴും മച്ഛാർ കോക്പിറ്റ് തുറന്നുപിടിച്ചു. വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്ന മറ്റു 2 പൈലറ്റുമാർക്കു കോക്പിറ്റിൽ കടന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഇതു സഹായകരമായി.

 

ഒന്നര മണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഇന്നലെ രാത്രി വൈകി ടെൽ അവീവിലെത്തിച്ചു. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *